About Course
വളരെ കൃത്യവും ശാസത്രീയവുമായ ആചാരങ്ങളിലൂടെ ഗർഭധാന സംസ്ക്കാരവും ഗർഭകാല ചര്യകളായ പുംസവനവും സീമന്തവും ചെയ്ത് മരുന്നുകൾ ഒന്നും തന്നെ കഴിക്കാതെ ഗർഭകാലത്തെയും പ്രസവത്തേയും ഒരു പോലെ ആഘോഷമാക്കി ശ്രേഷ്ഠ സന്താനങ്ങള ലോകോപകാരാർത്ഥം സൃഷ്ടിക്കുന്ന രീതിയാണ് സുപ്രജ.
ഗർഭാധാന സംസ്ക്കാരം മുതൽ പ്രസവം വരെ തികച്ചും ഭാരതീയ ആചാരങ്ങളെ പാലിച്ചുകൊണ്ട്, ഗർഭിണി രോഗിയല്ല ദേവതയാണ്, ഗർഭകാലം രോഗകാലമല്ല, തപസ്സാണ് എന്ന് ഭാരതദർശനത്തെ ഉൾക്കൊണ്ട് ഗർഭകാലത്തെ ആഘോഷമാക്കിമാറ്റുക എന്ന സന്ദേശമാണ് സുപ്രജാ ലോകത്തിനു നൽകുന്നത്.
ഒന്ന് തുമ്മിയാൽ പോലും ഹൈടെക് ആശുപത്രികളിൽ അഭയം പ്രാപിക്കുന്ന നമ്മുടെ നാട്ടിൽ മരുന്നുകൾ ഒന്നും കഴിക്കാതെ സുപ്രജ സങ്കല്ലത്തിനൊപ്പം ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള സുപ്രജകൾ ഇനിയുമുണ്ടാകട്ടെ.
ഡോ: ശ്രീനാഥ് കാരയാട്ട്